
മാന്നാർ: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 29,30 തീയതികളിൽ നടക്കുന്ന സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മെഡിക്കൽ ക്യാമ്പും രക്തപരിശോധനയും നടന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു ഉദ്‌ഘാടനം നിർവഹിച്ചു. ടി.ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.എം അശോകൻ സ്വാഗതം പറഞ്ഞു. പി.എൻ ശെൽവരാജൻ, ആർ.അനീഷ്, സുരേഷ് കുമാർ, ലില്ലിക്കുട്ടി, ടൈറ്റസ് പി.കുര്യൻ എന്നിവർ സംസാരിച്ചു. നാരായണപ്രസാദ്, ഗീതുപ്രസാദ്, അമൃത ബി തുടങ്ങിയ വിദഗ്‌ദ ഡോക്‌ടർമാർ രോഗികളെ പരിശോധിച്ചു. മൈക്രൊലാബിന്റെ നേതൃത്വത്തിൽ പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തി.