ചേർത്തല: കേരള ഉള്ളാടൻ മഹാജനസഭ സംസ്ഥാന കമ്മിറ്റിയുടേയും ആദിവാസി കലാസാഹിത്യ അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ കലാകാരൻമാരുടെ കൂട്ടായ്മയും ചികിത്സാ സഹായ വിതരണവും 27ന് നടത്തുമെന്ന് കേരള ഉള്ളാടൻ മഹാജനസഭ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വൈക്കം ഷാജി,ജനറൽ സെക്രട്ടറി രതീഷ് പട്ടണക്കാട്,വനിതാസമാജം സംസ്ഥാനം സെക്രട്ടറി ടി.എം.രമ്യ തൈക്കാട്ടുശേരിയും,കമ്മിറ്റി അംഗം കെ.കെ.ഹരീഷും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.27ന് രാവിലെ 11ന് വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് വൈക്കം ഷാജി അദ്ധ്യക്ഷത വഹിക്കും.സിനിമ താരം പ്രശാന്ത് പുന്നപ്ര കലാകാരൻമാരെ ആദരിക്കും.ലീഗൽ അഡ്വൈസർ അഡ്വ.സുനിൽ എം.കാരാണി മുഖ്യപ്രഭാഷണം നടത്തും.രക്ഷാധികാരി കെ.കെ.സതീഷ്കുമാർ,വൈസ് പ്രസിഡന്റ് വൈക്കം ശകുന്തള എന്നിവർ സംസാരിക്കും.ചികിത്സാ ധനസഹായവും പുതുവസ്ത്രവും യോഗത്തിൽ വിതരണം ചെയ്യും.