ആലപ്പുഴ: കർഷക കോൺഗ്രസ് നേതാവ് ലാൽ കൽപ്പകവാടിയുടെ നിര്യാണത്തിൽ കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ , സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം എന്നിവർ അനുശോചനം രേഖപ്പെടുത്തി. അവഗണന നേരിടുന്ന കർഷക വിഭാഗത്തിന് വേണ്ടി ശക്തിയായി വാദമുഖങ്ങൾ ഉന്നയിച്ചുക്കൊണ്ട് സമരഭൂമിയിൽ നിലനിറപ്പിച്ച കർഷക സ്‌നേഹിയായിരുന്നു ലാൽ കല്പകവാടിയെന്ന് ബേബി പാറക്കാടൻ പറഞ്ഞു.