ആലപ്പുഴ: ക്രിമിനൽ പൊലീസ് സംഘപരിവാർ തലവൻ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. ജില്ലാ സെക്രട്ടറി എ.നിസാർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി.മുരളി അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഐ.ആർ.മുഹമ്മദ് റാഫി, ആലപ്പുഴ ഏരിയ സെക്രട്ടറി അനീഷ് ബാബു, സംസ്ഥാനകൗൺസിൽ അംഗം എ.മുരളി, മഹിള ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷഹ്ന, റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചുനക്കര ഹനീഫ, ഷഹിൻ കൊച്ചുബാവ എന്നിവർ സംസാരിച്ചു.