ആലപ്പുഴ: ആലപ്പുഴ അശ്വതി ലാബിന്റെയും ചങ്ങനാശേരി സഞ്ജീവനി ഹോസ്പിറ്റലിന്റെയും കോട്ടയം നിയോകാറ്റലിസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വെരികോസ് വെയിൻ ആൻഡ് വീനസ് അൾസർ ക്യാമ്പ് 27ന് ആലപ്പുഴയിൽ നടക്കും. ജനറൽ ആശുപത്രിക്ക് സമീപം അശ്വതി ലാബിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തുന്ന ക്യാമ്പിന് വാസ്‌കുലർ സർജ്ജൻ ഡോ.വി.വിഷ്ണു നേതൃത്വം നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് സേവനം ലഭിക്കും. ഫോൺ: 9400740784, 9446116656.