sc

ആലപ്പുഴ: അംഗീകൃത സ്‌കൂൾ പാചക തൊഴിലാളികൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉപജില്ലാതല പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കളർകോട് ഗവ എൽ.പി സ്‌കൂളിലെ പാചക തൊഴിലാളി ബി.രമ്യയെ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ഭാരവാഹികൾ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ബി.നസീർ പൊന്നാട അണിയിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത, ചാത്തനാട് വാർഡ് കൗൺസിലർ കെ.എസ്.ജയൻ, എ.കെ.എസ്.ടി .യു സംസ്ഥാന ട്രഷറർ കെ.സി.സ്‌നേഹശ്രീ, കളർകോട് എൽ.പി.എസ് ഹെഡ്മിസ്ട്രസ് ശാലിനി.പി.പി തുടങ്ങിയവർ പങ്കെടുത്തു.