
ആലപ്പുഴ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ആലപ്പുഴ ജില്ലാ അണ്ടർ 13 ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ശന്തനു എസ്.കൃഷ്ണ ചാമ്പ്യനായി. ആദ്യ രണ്ടുസ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന അണ്ടർ 13 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. മാന്നാർ ഗ്രാമപഞ്ചായത്ത് അംഗവും, കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ സുജിത്ത് ശ്രീരംഗത്തിന്റെയും മാവേലിക്കര ഗവ. ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക വി.വർഷ നായരുടേയും മകനായ ശന്തനു എസ്.കൃഷ്ണ മാന്നാർ ശ്രീ ഭുവനേശ്വരി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.