thiruvalla-yoonion

മാന്നാർ: സാമൂഹിക തിന്മകൾക്കെതിരെ പോരാടാനും ആത്മീയതയിൽ അധിഷ്ഠിതമായ കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും ഗുരുധർമ്മ പ്രചാരണത്തിലൂടെ വനിതകൾക്ക് സാദ്ധ്യമാകുമെന്നും , ഗുരുദേവ ദർശനങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് നൽകുവാൻ വനിതാസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കണമെന്നും എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി വനജാ വിദ്യാധരൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം ഡോ.പൽപ്പു മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി. യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫിസർ എസ്.രവീന്ദ്രൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിസന്റ് കെ.ജി.ബിജു , വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു.വി.ആർ, ട്രഷറർ കവിതാ സുരേന്ദ്രൻ, വനിതാസംഘം കോർഡിനേറ്റർ ഷൈലജാ സോമൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, ശാഖാ ചെയർമാൻ സുഭാഷ് മേപ്രാശ്ശേരിൽ, കൺവീനർ ഗോപാലകൃഷ്ണൻ എന്നിവർസംസാരിച്ചു. 'സംഘടനാ പ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ വനിതാസംഘം കേന്ദ്രസമതിയംഗം രേഖഅനിൽ പന്തളം ക്ലാസ് നയിച്ചു. കടപ്ര നിരണം, സരസകവീശ്വരം, മണ്ണംതോട്ടുവഴി, മണ്ണംതോട്ടുവഴി ഈസ്റ്റ്, നിരണം നോർത്ത്, പരുമല സരസകവീശ്വരം, തേവേരി, കടപ്ര വളഞ്ഞവട്ടം എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു.