
ചേർത്തല : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് ഭാരവാഹികൾ ചുമതലയേറ്റു.സംസ്ഥാന നിയുക്ത പ്രസിഡന്റ് ഡോ.
കെ.എ.ശ്രീവിലാസൻ സത്യ പ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകി.സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.ഉമ്മൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന നിയുക്ത വൈസ് പ്രസിഡന്റ്ര് ഡോ.മദൻ മോഹൻ നായർ,ഡോ.എ. പി.മുഹമ്മദ്,ഡോ.സജികുമാർ,ഡോ.കെ.എസ്.മനോജ്,ഡോ.നവീൻ പിള്ള, ഡോ.ദീപ,ഡോ.പി.ജോൺ മാത്യു എന്നിവർ സംസാരിച്ചു.പ്രസിഡന്റായി നിയമിതനായ ഡോ.അനിൽ വിൻസെന്റ് പുതിയ വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രകാശനം ചെയ്തു.പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിനിരവധി പദ്ധതികളും സേവനങ്ങളും ശാഖ നടത്തിയിട്ടുണ്ടെന്ന് മുൻ
പ്രസിഡന്റ് ഡോ.ശ്രീദേവനും,മുൻ സെക്രട്ടറി ഡോ.അരുൺ ജി.നായരും പറഞ്ഞു.ഡോ.അനിൽ വിൻസെന്റ് (പ്രസിഡൻ്),ഡോ.ടി.കെ.സുദീപ് (വൈസ് പ്രസിഡന്റ് ),ഡോ.പി.ജോൺ മാത്യു (സെക്രട്ടറി),ഡോ.കെ.ബി.ഷാഹുൽ (ജോയിന്റ് സെക്രട്ടറി ),ഡോ.എം.എസ്.അഞ്ജു ട്രഷറർ),ഡോ.അരുൺ ജി.നായർ(സംസ്ഥാന പ്രവർത്തക സമിതിയംഗം ) എന്നിവരാണ് ചുമതലയേറ്റത്.