hjh

ഹരിപ്പാട് : വീയപുരം, നിരണം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരതോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ടും പുനർനിർമ്മിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. നിരണനപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം കൂടുതലായി ഉപയോഗിക്കുന്നത് വീയപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നന്ദൻകേരിൽ കോളനിയിലുള്ളവരാണ്. തൊട്ടടുത്ത യു.പി സ്‌കൂൾ, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി, മദ്രസ, റേഷൻകട, മുണ്ടുതോട് പാടശേഖരം, എന്നിവിടങ്ങളിലേക്ക് എത്തപ്പെടാനുള്ള എളുപ്പ മാർഗമാണ് പാലം.

പാലത്തിന്റെ പടിഞ്ഞാറെക്കര വീയപുരം പഞ്ചായത്തും കിഴക്കേക്കര നിരണം പഞ്ചായത്തുമാണ്. നാല് പതിറ്റാണ്ട് മുമ്പാണ് പാലം നിർമ്മിച്ചത്.

കാലപ്പഴക്കത്തിൽ തകർന്നു

 ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം

 കാലപ്പഴക്കത്താൽ പാലത്തിന്റെ കോൺക്രീറ്റുകൾ തകർന്നു

 തൂണുകൾ ദ്രവിച്ചു തുടങ്ങി. കൈവരികൾ ഒന്നുമില്ലാതായി

നിരണം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരണം ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ നേരിൽ കണ്ട്. ഫണ്ട് ലഭിക്കുന്നതനുസരിച്ചു പാലം നിർമ്മാണം പരിഗണിക്കുമെന്ന് ഉറപ്പ് നൽകി

- പി.എ.ഷാനവാസ്, വീയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്