ആലപ്പുഴ : തച്ചടി പ്രഭാകരന്റെ സ്മരണാർത്ഥം കൃഷ്ണപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ തച്ചടി പ്രഭാകരൻ മെറിറ്റ് അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൃഷ്ണപുരം പഞ്ചായത്തിൽ 2024 എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി , പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം .അവസാന തീയതി :ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക് 9526713874, 8593022390.