ac

അരൂർ: എസ്. എൻ.ഡി.പി യോഗം 2586-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം മേഖല ചെയർമാൻ വി.പി.തൃദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അരൂർ മേഖല കൺവീനർ കെ.എം.മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി സി.എസ്. മണിലാൽ വാർഷികറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാപ്രസിഡന്റ് സി.കെ.കരുണാകരൻ സംഘടനാ പ്രവർത്തനാവലോകനം നടത്തിയ യോഗത്തിൽ , വൈസ് പ്രസിഡന്റ് സജി കാട്ടുകണ്ടം മരണാനന്തര സഹായനിധിയുടെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചേർത്തല യൂണിയൻ കമ്മിറ്റിയംഗം കെ.കെ. ലക്ഷ്മണൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റിയംഗം വിപിൻദാസ് പൗർണമി നന്ദിയും പറഞ്ഞു.