ആലപ്പുഴ: ആളൊഴിഞ്ഞ വഴിയിൽ കുഴഞ്ഞു വീണ താമരക്കുളം വില്ലേജിൽ കണ്ണനാകുഴി ഒന്നാം വാർഡ് തെക്കേ കോയിക്കൽ വീട്ടിൽ രവിയ്ക്ക് (60) വള്ളികുന്നം പൊലീസ് രക്ഷകരായി. പൊലീസ് സ്റ്റേഷനു സമീപം റോഡിൽ സെക്കിളിൽ നിന്ന് വീണ് പരിക്കേറ്റ് കിടക്കുന്ന രവിയെ കണ്ട പൊലീസ് ഉടൻ തന്നെ ചൂനാട് ദിയാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എ.എസ്.ഐ ഷിബു ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റെജികുമാർ, വികാസ്, നന്ദു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് സമയോചിതമായ പ്രവർത്തനം നടത്തിയത്.
,