
ചേർത്തല: കഞ്ഞിക്കുഴിയിലെ കർഷകർ ശൈത്യകാല പച്ചക്കറി കൃഷി തുടങ്ങി. ചാലുങ്കൽ ഹരിത ലീഡർ സംഘം കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. കാബേജ്,കോളിഫ്ളവർ,പച്ചമുളക്,തക്കാളി,പടവലം,പീച്ചിൽ,പാവൽ എന്നിവയുടെ തൈകളാണ് സൗജന്യമായി അംഗങ്ങൾക്ക് നൽകിയത്. ഡിസംബർ ജനുവരി മാസത്തിലാണ് വിളവെടുപ്പ്.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ ചേർത്തല എ.ഡി.എ ഷൈജ,കൃഷി ഓഫീസർ റോസ്മി ജോർജ്,എസ്.ഡി അനില,രജിത,പഞ്ചായത്ത് അംഗങ്ങളായ പുഷ്പവല്ലി,ജ്യോതിമോൾ,സി.കെ.ശോഭനൻ,കർമ്മസേന കൺവനർ ജി.ഉദയപ്പൻ,ക്ലസ്റ്റർ ഭാരവാഹികളായ ആർ.രവി പാലൻ,സദാനന്ദൻ കളരിക്കൽ, കെ.ഹരിദാസ് എന്നിവർ സംസാരിച്ചു.