ആലപ്പുഴ : ക്യാമ്പസുകളിൽ ജനാധിപത്യരീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ലഭിച്ച വിജയം അംഗീകരിക്കാൻ ഇനിയെങ്കിലും ഇടതുപക്ഷ സംഘടനകൾ തയ്യാറാകണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് ആവശ്യപ്പെട്ടു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു നേടിയ വൻ വിജയത്തിൽ അമ്പലപ്പുഴയിലെ സി.പി.എമ്മിലുണ്ടായ അസ്വസ്ഥതകളാണ് എം.എൽ.എ യുടെ അറിവോടെ ആസൂത്രിത അക്രമങ്ങൾക്ക് കാരണമെന്നും അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.