ഹരിപ്പാട്: ആറാട്ടുപുഴ, കള്ളിക്കാട്, കനകക്കുന്ന് പാലം പണി ഉടൻ ആരംഭിക്കണമെന്ന് കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം നല്ലാണിക്കൽ 12-ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 100കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിനു ഗവൺമെന്റിൽ നിന്ന് ഫണ്ട്‌ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ, എം.എൽ.എ രമേശ് ചെന്നിത്തല, ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിയോടും ആവശ്യപ്പെട്ടു. ഡി.സി.സി അംഗം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.കാശിനാഥൻ,മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ബിനുപൊന്നൻ, അനൂപ്, ബിനു,അമ്പിളികുട്ടൻ,കലാധരൻ കെ.പി,സന്തോഷ്‌, പി.വിജയൻ എന്നിവർ സംസാരിച്ചു. വാർഡ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ആർ. സന്തോഷ്‌, വൈസ് പ്രസിഡന്റുമാരായി ബിനു, സതീശൻ, ആശ, ട്രഷററായി ബിനീഷ് എന്നിവരെ തിരഞ്ഞെടുത്തു.