ambala

അമ്പലപ്പുഴ: പുന്നപ്ര വയലാർ വാഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിലെ സമരഭൂമിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ,ഫെഡറലിസത്തിന്റെ മരണമണി എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകാലത്തെ തൊഴിലാളി സംഘടനാ പ്രവർത്തനം, സാംസ്കാരിക രംഗത്ത് വർഗീയതയുടെ കടന്നു കയറ്റം എന്നിവയിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. എൻ ഗോപിനാഥപിള്ള വിഷയാവതരണം നടത്തി. എ. ഐ .ടി .യു. സി ദേശീയ സെക്രട്ടറി ആർ. പ്രസാദ് അദ്ധ്യക്ഷനായി. വാരാചരണ കമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ, പ്രസിഡന്റ് ഇ. കെ. ജയൻ എന്നിവർ സംസാരിച്ചു. വി. സി. മധു സ്വാഗതം പറഞ്ഞു.