ചേർത്തല:ഭാരവാഹിയായ ഭർത്താവിനെതിരെ പാർട്ടിതലത്തിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി വനിതാ കൗൺസിലർ നേതൃത്വത്തിന് കത്തുനൽകി. നഗരസഭ 13ാം വാർഡ് കൗൺസിലറായ രാജശ്രീ ജ്യോതിഷാണ് രാജിവെക്കുമെന്നു കാട്ടി ചേർത്തല മണ്ഡലം പ്രസിഡന്റിന് കത്തു നൽകിയത്.നഗരസഭയിൽ ബി.ജെ.പിക്ക് മൂന്നു കൗൺസിലർമാരാണുള്ളത്.
വാർഡ് മുൻ കൗൺസിലറും ബി.ജെ.പി മണ്ഡലം ഭാരവാഹിയുമായ ഭർത്താവിനെ പുറത്താക്കണമെന്നാണ് ആവശ്യം.ഗാർഹിക പീഢനത്തിന് രാജശ്രീ നൽകിയ പരാതി ചേർത്തല കോടതിയുടെ പരിഗണനയിലാണ്. വിഷയം ആർ.എസ്.എസ് നേതൃത്വത്തെയും ബി.ജെ.പി ജില്ലാ നേതൃത്വത്തെയും അറിയിച്ചിട്ടും പരിഹാരമുണ്ടാക്കാതിരുന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷന് പരാതി നൽകിയതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കത്തിന്റെ പകർപ്പ് ജില്ലാ പ്രസിഡന്റിനും അയച്ചിട്ടുണ്ട്.