a

മാവേലിക്കര: 1939ൽ തുരുവിതാംകൂർ ദേവസ്വം ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ഗീതാർത്ഥസംഗ്രഹം എന്ന ഗ്രന്ഥത്തിന്റെ പുനപ്രകാശന കർമ്മവും സാഹിത്യ സമ്മേളനവും പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. ഗീതാർത്ഥസംഗ്രഹം പുസ്തകം ഡോ.കെ.എസ്.രാധാകൃഷ്ണൻ ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ എ.അജിത്കുമാർ, എ.ആർ.സ്മാരക സമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, ഡോ.ഏ.വി.ആനന്ദരാജ്, ഡോ.പ്രദീപ് ഇറവങ്കര, സി.പ്രസാദ് എന്നിവർ സംസാരിച്ചു. പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ കവിതയ്ക്കുള്ള താമരത്തോണി പുരസ്‌കാര ജേതാവായ കരിമ്പിൻപുഴ മരളിയാണ് സംശോധകൻ.