മുഹമ്മ:ആര്യാട് ബ്ലോക്ക് പ്രദേശത്തെ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം ഉടനെ പരിഹരിക്കാൻ തീരുമാനമായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത്‌ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ആണ് തീരുമാനം .

കളക്ടർ അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എസ്. സന്തോഷ്‌ ലാൽ (ആര്യാട് ), പി.പി.സംഗീത(മാരാരിക്കുളം തെക്ക്), ടി.വി.അജിത് കുമാർ (മണ്ണഞ്ചേരി), ആര്യാട് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജി.ബിജുമോൻ, ബി. ബിപിൻ രാജ് എന്നിവർ സംസാരിച്ചു.