തൊടുപുഴ : ആലപ്പുഴകടക്കരപള്ളി ആയിക്കാട് വെസ്റ്റ്തറയിൽപറമ്പിൽ വിഷ്ണുവിനെ (31) നഗരത്തിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാല് ദിവസം മുമ്പ് മുറിയെടുത്ത വിഷ്ണു ഇന്നലെ മുറി ഒഴിവാകേണ്ടതായിരുന്നു. ജീവനക്കാർ വൈകിട്ട് എത്തിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസും , അഗ്നിരക്ഷ സേനയുമെത്തി പൂട്ട് പൊളിച്ച് വാതിൽ തുറന്നപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.