s

ആലപ്പുഴ : പട്ടിക വർഗ്ഗ വകുപ്പ് മുഖാന്തിരം മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8ാം വാർഡിൽ നിർമ്മിക്കുന്ന ദേവി പപ്പട നിർമ്മാണ ഗ്രൂപ്പിനു വേണ്ടിയുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ഏഴുപേർ ചേർന്ന് ഒന്നര വർഷം മുമ്പാണ് പപ്പട നിർമ്മാണ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു.
ഗ്രൂപ്പ് പ്രസിഡന്റ് എ.ഡി.മണിയപ്പൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ് , വൈസ് പ്രസിഡന്റ് സി.സി.ഷിബു, എസ്. രാധാകൃഷ്ണൻ, പ്രീത എൻ എൻ , അനീഷ് എ. ആർ,അനൂപ് എസ്, ജിനേഷ് എന്നിവർ പങ്കെടുത്തു.