
ആലപ്പുഴ : കയർഫെഡ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ നടത്തി. മാനേജ്‌മെന്റും ട്രേഡ് യൂണിയനുകളും ചർച്ച ചെയ്തത് അംഗീകരിച്ച ഓണം ബോണസ് തിരിച്ചുപിടിച്ചത് ജീവനക്കാർക്ക് നൽകുക, ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. കയർഫെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.ഭഗീരഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ ഐസക് ജെയിംസ്, ജയലക്ഷ്മി, സെക്രട്ടറി വിവൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി പി.പ്രജീഷ് സ്വാഗതം പറഞ്ഞു.