ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആലപ്പുഴ നോർത്ത്, സൗത്ത് ബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ, പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക്
സ്മരണാഞ്ജലി അർപ്പിച്ചു. വാട്ടർ അതോറിട്ടി ആലിശേരി ഓഫീസ് അങ്കണത്തിൽ സൗത്ത് ബ്രാഞ്ച് കമ്മിറ്റി
പുതുതായി നിർമ്മിച്ച കൊടിമരവും കൊടിമര മണ്ഡപവും വാർത്താ ബോർഡും കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വി.ബോബൻ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി ബി.എസ്.ബെന്നി, സംസ്ഥാന കമ്മിറ്റിയംഗം ടി.പി.രാജിമോൾ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബി.സുമേഷ്, പി.എസ്.ഷീജ, മുൻ ജില്ലാ സെക്രട്ടറി പ്രമോജ്. എസ്. ധരൻ, മുൻ ജില്ലാ പ്രസിഡന്റ് സി.ആർ.പ്രസാദ്, ആലപ്പുഴ നോർത്ത് ബ്രാഞ്ച് പ്രസിഡന്റ് ആമിന ബീവി, ട്രഷറർ ആർ.രാഹുൽ എന്നിവർ സംസാരിച്ചു. സൗത്ത് ബ്രാഞ്ച് ട്രഷറർ ഡി.എം.മായ നന്ദി പറഞ്ഞു.