ആലപ്പുഴ: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ചും ധർണയും നാളെ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനടുത്തുനിന്ന് പ്രകടനം തുടങ്ങും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.എം.ഷെരീഫ്, വൈസ് പ്രസിഡന്റ് ഇ.എ.സമീർ, ജോയിന്റ് സെക്രട്ടറിമാരായ കെ.എക്‌സ്.ജോപ്പൻ, ബി.എസ്.അഫ്‌സൽ, സംസ്ഥാന കമ്മിറ്റിയംഗം മണി മോഹൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.