ആലപ്പുഴ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര ദിനാചരണവും റാലിയും ആലപ്പുഴയിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് ആലപ്പുഴ കിറ്റ് ഇന്ത്യ സ്മാരകത്തിന് സമീപത്തുനിന്ന് റാലി തുടങ്ങും. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ദീപശിഖ കൈമാറും. ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു റാലി ഫ്ലൈഗ് ഓഫ് ചെയ്യും.
എസ്.ഡി.വി സെന്റിനറി ഹാളിൽ നടക്കുന്ന സമ്മേളനം കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് യു.എൻ സന്ദേശ പ്രഭാഷണവും ഹരിയാന മുൻ ഡി.ജി.പി ജോൺ വി.ജോർജ് മുഖ്യപ്രഭാഷണവും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ദിനാചരണത്തിന്റെ ചുമതലയുള്ള ഡിസ്ട്രിക്ട് സെക്രട്ടറി ജേക്കബ് ജോൺ, ലയൺസ് ക്ലബ് ഒഫ് ആലപ്പി പ്രസിഡന്റ് ഗീത അലക്‌സ്, റാലി കോ-ഓർഡിനേറ്റർ ബി.ദിനേശൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.