s

ആലപ്പുഴ : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കും. 'കേരളചരിത്രവും സംസ്‌കാരവും' എന്നതാണ് വിഷയം. ബിരുദ​ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ക്വിസ് മത്സരത്തിൽ ഒരു കോളേജിനെ പ്രതിനിധീകരിച്ച് രണ്ടു പേർക്ക് പങ്കെടുക്കാം. 4000 രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. ഒക്ടോബർ 29 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ www.keralabhashainstitute.org എന്ന വെബ്‌സൈറ്റ് വഴിയോ 9447956162 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.