
ചേർത്തല : നാടക് ജില്ലാ കമ്മിറ്റി വനിതകൾക്കായി ഏകദിന നാടകശിൽപ്പശാല സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി.രഘൂത്തമൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്.സുബൈർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രവീൺ രാജ് സ്വാഗതവും ട്രഷറർ മധു ജി.ചേർത്തല നന്ദിയുംപറഞ്ഞു.
നാടകപ്രവർത്തകയും നാടക് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജെ. ശൈലജയാണ് ക്യാമ്പ് നയിച്ചത്. സമാപനയോഗത്തിൽ നാടകപ്രവർത്തകരായ അഭയൻ കലവൂർ,പറവൂർ അംബുജാക്ഷൻ,മനോജ് ആർ.ചന്ദ്രൻ, മാളു ആർ. ദാസ്, മധു ജി.ചേർത്തല,പ്രിയ ജോഷി,രാധ ശശികുമാർ എന്നിവരെ ആദരിച്ചു.