s

ആലപ്പുഴ : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ ആലപ്പുഴയിൽ സംഘടിപ്പിച്ച സൗഹൃദ കോർഡിനേറ്റർമാരുടെ ത്രിദിന പരിശീലന പരിപാടി പി. പി.ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കോർഡിനേറ്റർ ഹസീന ബീവി സ്വാഗതം പറഞ്ഞു. ജില്ലാ കോർഡിനേറ്റർ ഡോ. സുനിൽ മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ. റീഗോ രാജു , അശോക് കുമാർ, വരദകുമാരി, ശിഹാബുദ്ദീൻ, നിഷ ആൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. അർച്ചനാദേവി നന്ദി പറഞ്ഞു