
ആലപ്പുഴ : കഴിഞ്ഞ 40 വർഷക്കാലമായി മംഗലം വാർഡിൽ സ്ഥിതി ചെയ്യുന്ന അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥലപരിമിതിയുടെ പേരിൽ വഴിച്ചേരിയിലേയ്ക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നഗര ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ബി.ജെ.പി തുമ്പോളി ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.എസ് സജിയുടെ അദ്ധ്യഷതയിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി.ദാസ് സമരം ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയും കൊറ്റംകുളങ്ങര വാർഡ് കൗൺസിലറുമായ മനു ഉപേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മഹിളാമോർച്ച മണ്ഡലം അദ്ധ്യഷ ആശാ ലാൽജി, ഷാജി ആശ്രമം, ടി.വി രാജു, ആർ.ബാബു, എം.ജി .ഷാജി തുടങ്ങിയവർ സംസാരിച്ചു.