photo

ചേർത്തല:കേരള സർവോദയ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി എൽ.പി,യു.പി,ഹൈസ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും,ക്വിസ് മത്സരവും നടത്തി.ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ.ഉത്തമകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ,ജില്ലാ നിവേദക് എം.ഡി.സലീം,ജില്ലാ ജോയിന്റ് സെക്രട്ടറി ലീന മാത്യു,മിത്രമണ്ഡലം ജില്ലാ സെക്രട്ടറി ആശാകൃഷ്ണാലയം,ഗാന്ധിദർശൻ വേദി സെക്രട്ടറി സി.കെ.വിജയകുമാർ,മിനിമോൾ എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് സർവോദയമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ നേതൃത്വം നൽകി.