
ആലപ്പുഴ: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ആഭിമുഖ്യത്തിൽ സ്വർണ വ്യാപാരി ബോധവത്ക്കരണ പരിപാടിയും ഏകദിന സെമിനാറും നടന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്വർണ്ണ വ്യാപാരികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ സെമിനാർ ഉദ്ഘാടനം ചെയ്തു.ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി.പ്രവീൺ ഖന്ന, കൊച്ചി ബ്രാഞ്ച് മേധാവി മുഹമ്മദ് ഇസ്മായിൽ, ജോയിന്റ് ഡയറക്ടർ സന്ദീപ്.എസ്.കുമാർ, പ്രത്യുഷ്, മറ്റ് ബീ.ഐ.എസ് ഉദ്യോഗസ്ഥരും ക്ലസ് നയിച്ചു. മോഹൻ, എബി പാലത്ര, ജോയി പഴയമഠം, രാധാകൃഷ്ണൻ,രാജൻ അനശ്വര എന്നിവർ സംസാരിച്ചു.