കായംകുളം: കായംകുളം ഉപജില്ലാ കലോത്സവം നവംബർ 4 മുതൽ 8 വരെ എം.എസ്.എം എച്ച്.എസ്.എസിൽ നടക്കും. നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ അദ്ധ്യക്ഷത വഹിച്ചു.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാശി,
കായംകുളം മുനിസിപ്പൽ വൈസ് ചെയർമാൻ ജെ.ആദർശ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സിന്ധു എന്നിവർ മുഖ്യപ്രഭാഷണം നടത്തി.