ph

കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ ലാബ് വെയിറ്റിംഗ് ഏരിയയ്ക്ക്

സമീപത്തെ പൈപ്പ് പൊട്ടിയിളകി രോഗികൾക്ക് മേൽ മാലിന്യം വീണു. ഇന്നലെ രാത്രിയാണ് സംഭവം. ലാബിൽ പരിശോധനയ്ക്കെത്തി കാത്തിരിക്കുകയായിരുന്ന കുട്ടികൾ ഉൾപ്പെടെ അഞ്ചോളം രോഗികൾക്ക് പുറത്താണ് പുഴുവരിക്കുന്ന മാലിന്യം ചിതറി വീണത്. ജീണ്ണാവസ്ഥയിലായ പൈപ്പുകൾ യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതാണ് പൊട്ടാൻ കാരണം. പകർച്ചവ്യാധി ഭീഷണി നിലനിൽക്കെ ആശുപത്രി മാലിന്യം സംസ്ക്കരിക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നതായുള്ള പരാതി നിലനിൽക്കെയാണ് പൈപ്പുപൊട്ടി മാലിന്യം വീണത്. ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നതിനാൽ രോഗികളുടെ തിരക്ക് കൂടുതലാണെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ അധികൃതർ നൽകുന്നത്. വെള്ളമില്ലാത്തതിനാൽ വാർഡുകളിലെ ടോയ്ലറ്റുകൾ മാസങ്ങൾക്ക് മുമ്പ് പൂട്ടിയിട്ടിരുന്നു. ഇതിൽ രോഗികളും കൂട്ടിരുപ്പുകാരും വൻ പ്രതിഷേധത്തിലാണ്.