
മുഹമ്മ:അകാലത്തിൽ തന്നിൽ നിന്ന് വേർപെട്ട് പോയ ഭാര്യ രജനിയുടെ ഓർമ്മകൾ നിലനിറുത്താൻ മെഡിക്കൽ ലാബ് നിർമ്മിച്ചു നൽകാൻ ഭർത്താവ് ടി.കുഞ്ഞുമോൻ. കോടതി റിട്ട.ജീവനക്കാരനും കായിപ്പുറം സൗഹൃദ വേദി വായന ശാലകളുടെ പ്രസിഡന്റുമാണ് കുഞ്ഞുമോൻ. മേയ് മാസത്തിൽ നടക്കുന്ന വായനശാലയുടെ വാർഷികത്തിന് ലാബ് സമർപ്പിക്കാനാണ് തീരുമാനം. ദരിദ്രർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സേവനം ലഭ്യമാകും. 15 ലക്ഷം ചെലവഴിച്ച് 850 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമ്മിക്കുന്നത്. വായന ശാലയ്ക്ക് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.കുഞ്ഞുമോൻ നിർവ്വഹിച്ചു.