മാന്നാർ: സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് മുട്ടേൽ ജംഗ്ഷനിൽ സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ ഷൈൻ വിഷയാവതരണം നടത്തും.