മാന്നാർ: പിണറായി പൊലീസ് ആർ.എസ്.എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ നടത്തുന്ന ജനജാഗ്രത ക്യാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ഇന്നും നാളെയും വാഹന ജാഥ സംഘടിപ്പിക്കും. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് സിറാജ് പീടികയിൽ ജാഥ ക്യാപ്റ്റനായും മണ്ഡലം സെക്രട്ടറി നിസാമുദ്ധീൻ വൈസ് ക്യാപ്റ്റനുമായുള്ള ജാഥയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3.30ന് ഇരമത്തൂരിൽ ജില്ലാ സെക്രട്ടറി ഫൈസൽ പഴയങ്ങാടി നിർവഹിക്കും. വൈകിട്ട് 7 ന് മാന്നാർ മാർക്കറ്റ് ജംഗ്ഷനിൽ സമാപന സമ്മേളനം സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 3 ന് പുന്തല നിന്ന് ആരംഭിക്കുന്ന വാഹനജാഥ ജില്ലാ സെക്രട്ടറി അസ്ഹാബുൽ ഹക്ക് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് കൊല്ലകടവിൽ സമാപിക്കുന്ന ജാഥയുടെ സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്യും.