
മുഹമ്മ: പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട കുടിശിക, ഡി.ആർ കുടിശിക, പരിശീലനകാല ഇൻക്രിമെന്റ് എന്നിവ നൽകണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നും, പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് ഐവാൻ രത്തിനം അദ്ധ്യക്ഷനായി. ജി. ഹരിദാസ് പ്രവർത്തന റിപ്പോർട്ടും കെ.ജി.വിശ്വപ്പൻ കണക്കും അവതരിപ്പിച്ചു. സി.കെ.ഉത്തമൻ, പി.മോഹന ചന്ദ്രൻ, എസ്.വേണു, ജെ.ഉദയകുമാർ, അബ്ദുൾ ലത്തീഫ്, കെ.ശശിധരൻ, ജനറൽ കൺവീനർ പി.എസ്.സതീശൻ, കൺവീനർ സി.ആർ.മദനപ്പൻ എന്നിവർ സംസാരിച്ചു.