ഹരിപ്പാട്: ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെയും വീയപുരം ഗ്രാമ പഞ്ചായത്തിലെയും മുൻഗണന (പിങ്ക്) അന്ത്യോദയ അന്ന യോജന(മഞ്ഞ) റേഷൻ കാർഡ് അംഗങ്ങളിൽ ആധാർ ഉണ്ടായിട്ടും ,ഇ-പോസ് മെഷീനിൽ കൈ പതിച്ചു മസ്റ്ററിംഗ് നടത്താൻ പറ്റാത്തവർക്കായി 25 ന് സ്പെഷ്യൽ ഐറിസ് സ്‌കാനർ ക്യാമ്പ് നടക്കും. ഹരിപ്പാട് മണ്ഡലത്തിലും വീയപുരം ഗ്രാമ പഞ്ചായത്തിലും ഉൾപ്പെട്ടവർ ഹരിപ്പാട് താലൂക്ക് സപ്ലൈ ഓഫീസിസിലും ,കായംകുളം മണ്ഡലത്തിൽ ഉൾപ്പെട്ടവർ കായംകുളം ചേരാവള്ളി ക്ഷേത്രത്തിനു സമീപം ഉള്ള 32 -ാം നമ്പർ റേഷൻ കടയിൽ വച്ച് നടത്തുന്ന ക്യാമ്പിലും പങ്കെടുത്ത് മസ്റ്ററിംഗ് നടത്തണം.