
മാന്നാർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാന്നാർ ഗ്രാമപഞ്ചായത്ത്, മാന്നാർ കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരകൃഷി പുനരുജ്ജിവിപ്പിക്കുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പ്രാരംഭ ഘട്ടമായി വാർഡ് തല യോഗങ്ങൾക്ക് തുടക്കമായി. കുരട്ടിക്കാട് ആറാം വാർഡിൽ പദ്ധതി വിശദീകരണ യോഗവും പദ്ധതി നിർവ്വഹണ കമ്മിറ്റി രൂപീകരണവും നടത്തി. വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡിന്റെ ചാർജ് വഹിക്കുന്ന കൃഷി അസിസ്റ്റന്റ് ദേവികനാഥ് പദ്ധതി വിശദീകരണം നടത്തി. അസി.കൃഷി ഓഫീസർ സുധീർ.ആർ സ്വാഗതം പറഞ്ഞു. സുന്ദരം ആചാരി കൺവീനറായും കാർത്തികേയ പണിക്കർ, ശ്രീകുമാർ മച്ചിനെത്ത്, മന്മഥൻ, ലതിക എന്നിവർ അംഗങ്ങളായും ആറാം വാർഡിലെ പദ്ധതി നിർവ്വഹണ കമ്മിറ്റി രൂപീകരിച്ചു.