
ആലപ്പുഴ : എ. കെ. എ. ഇ. യു. സംസ്ഥാന പ്രവർത്തക യോഗം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു. അഡ്വ.സ്റ്റീഫൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ.സുരേഷ് കുമാർ, വിതുര രാജേന്ദ്രൻ, യൂസഫ് പുന്നപ്ര ഷിബു ജോസഫ്,സോമനാഥൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രതിനിധികൾ പങ്കെടുത്തു. മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും തൊഴിൽപരമായ സംരക്ഷണം നൽകാനും ക്ഷേമനിധിപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.