മുഹമ്മ: മാരാരിക്കുളം വടക്ക് പൂപ്പള്ളിക്കാവിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രാക്കാരായ രണ്ട് വീട്ടമ്മമാർക്കും പരിക്ക്. മാരാരിക്കുളം സ്വദേശികളായ ബിന്ദു( 50),ഗീത(56) എന്നിവർക്കും ഓട്ടോ ഡ്രൈവർ അഖിലിനുമാണ് (33)പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പൂപ്പളളിക്കാവ് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം സമീപത്തെ മതിലും ഇടിച്ച് തകർത്തു.പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും പരാതി ഉണ്ട്.ഓട്ടോ എസ്.എൽ.പുരത്ത് നിന്ന് മാരാരിക്കുളത്തേക്ക് വരുകയായിരുന്നു. മാരാരിക്കുളം പൊലീസിൽ പരാതി നൽകി. അപകടത്തിൽ ഓട്ടോറിക്ഷയും തകർന്നു.