d

ആലപ്പുഴ: പൊലീസ് സ്മൃതിദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ആയുധങ്ങൾ, പൊലീസ് നായകൾ, ബോംബ് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങൾക്കായുള്ള പ്രദർശനം ആലപ്പുഴ ഡി.എച്ച്.ക്യൂവിൽ നടത്തി. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എസ്.അമ്മിണിക്കുട്ടൻ, ഡെപ്യൂട്ടി കമാന്റന്റ് വി.സുരേഷ്ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ തോക്കുകൾ, വിവിധ തരം ഡിറ്റക്ടറുകൾ തുടങ്ങിയവയും പ്രദർശന സ്റ്റാളിൽ ഒരുക്കിയിരുന്നു.