
ചേർത്തല : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസ് സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീളുന്ന സംയോജിത ബോധവത്ക്കരണ പരിപാടിയും കാർഗിൽ ചിത്രപ്രദർശനവും എ.ഡി.എം ആശ സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ കേരള ലക്ഷദ്വീപ് റീജിയൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ വി.പാർവതി ആമുഖ പ്രഭാഷണം നടത്തി.ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജെ.മായാ ലക്ഷ്മി,വാർഡ് കൗൺസിലർ മിത്രവൃന്ദാഭായി,എസ്.ബി.ഐ ആലപ്പുഴ റീജണൽ മാനേജർ സുരേഷ് ഡി.തോമസ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്,ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.