തുറവൂർ : ക്രമാതീതമായ തിരക്ക് പരിഗണിച്ച് ആലപ്പുഴ - എറണാകുളം മെമു ട്രെയിനുകളിലും മറ്റ് പാസഞ്ചർ ട്രെയിനുകളിലും കൂടുതൽ ബോഗികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് , യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് തുറവൂരിൽ പ്രതിഷേധ സംഗമം നടത്തി. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം അനന്തു രമേശൻ, ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം തുറവൂർ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി.