
മാന്നാർ: തിരുവല്ല ഉപജില്ല അറബി കലോത്സവം എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഇത്തവണയും പരുമല സെമിനാരി എൽ.പിസ്‌കൂൾ മിന്നിത്തിളങ്ങി. തിരുവല്ല എം.ജി.എം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഉപജില്ല അറബി കലോത്സവത്തിൽ മത്സരിച്ച ഒമ്പത് ഇനങ്ങളിൽ ഏഴിലും ഒന്നാമതെത്തി 45 പോയിന്റോടെ ചാമ്പ്യന്മാരായി. കടപ്ര സെന്റ്.ജോർജ് യു.പി സ്‌കൂൾ രണ്ടാമതെത്തി. യു.പി വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ ആറെണ്ണത്തിൽ ഒന്നാം സ്ഥാനം നേടി 65 പോയിന്റോടെ ഉപജില്ലയിൽ രണ്ടാമതെത്തുകയും ചെയ്തു. കടപ്ര സെന്റ്.ജോർജ് യു.പി സ്‌കൂൾ 65 പോയിന്റോടെ ഏഴ് ഒന്നാം സ്ഥാനം നേടി ഒന്നാമതെത്തി. പരുമല സെമിനാരി എൽ.പി സ്‌കൂൾ അറബി കലോത്സവത്തിൽ തുടർച്ചയായി വിജയകിരീടം നേടിയ വിദ്യാർത്ഥികളെ പ്രഥമാദ്ധ്യാപകൻ തോമസ് ടി.കുര്യൻ, പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാന്‍ എന്നിവർ അഭിനന്ദിച്ചു.