vard-sammelanam

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിലെ വഴിവിളക്കുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രകാശിപ്പിക്കണമെന്നും തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നും മാന്നാർ മണ്ഡലം കോൺഗ്രസ് 14-ാം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. . മാന്നാർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മധു പുഴയോരം മുഖ്യപ്രഭാഷണം നടത്തി. അൻസു, മത്തായി ശാമുവേൽകുട്ടി, അംബിക രാമചന്ദ്രൻ, അനുരാഗ്, ശാമുവേൽകുട്ടി യോഹന്നാൻ, രാമചന്ദ്രൻ, തോമസ്, കണ്ണൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ വാർഡ് കമ്മറ്റിയെ തിരെഞ്ഞെടുത്തു.