
മാന്നാർ: സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സൺഡേ ക്രിക്കറ്റ് മാന്നാർ ഒന്നാം സ്ഥാനം നേടി. ഭാരത് ഇലവൻ ചെറിയനാട് രണ്ടാം സ്ഥാനത്തെത്തി. വിജയികൾക്കുള്ള ട്രോഫികൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം .അശോകൻ വിതരണം ചെയ്തു. മേഖല പ്രസിഡന്റ് അഖിൽ അദ്ധ്യക്ഷനായി. ആർ.അനീഷ്, പി.എ.അൻവർ, കെബിൻ കെന്നഡി, ബി.രാജേഷ്, അഡ്വ.റോണ ഗീവർഗീസ് കയ്യത്ര, കിരൺ കുമാർ എന്നിവർ സംസാരിച്ചു.