ചാരുംമൂട് :എസ്.എൻ.ഡി.പി യോഗം 1723-ാം നമ്പർ പുതുപ്പള്ളികുന്നം ശാഖയിൽ 19-ാം മത് ഗുരുദേവ പ്രതിഷ്ഠ വാർഷികവും ശ്രീനാരായണ ധർമ്മ ജ്ഞാനദാനവും ഇന്ന് നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, മഹാശാന്തിഹവനം. 8ന് ശാഖാ പ്രസിഡന്റ് എസ്.ഗിരീഷ് പതാക ഉയർത്തും. 8.30ന് കലശപൂജ, 9 ന് ശ്രീനാരായണധർമ്മ ജ്ഞാനദാനം. വാകത്താനം വിഷ്ണുശാന്തിയാണ് യജ്ഞാചാര്യൻ . 9.30 മുതൽ ശ്രീനാരായണ സന്ദേശം, യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം യൂണിയൻ കൺവീനർ ബി.സത്യപാൽ തുടങ്ങിയവർ സംസാരിക്കും. 10 30 ന് പ്രഭാഷണം , 12.30 കലശാഭിഷേകം, മഹാഗുരുപൂജ. ഉച്ചയ്ക്ക് 1ന് അന്നദാനം.