
ചാരുംമൂട്: താമരക്കുളം ചത്തിയറ ശക്തികുളങ്ങര ശ്രീ ഭൂവനേശ്വരി ദേവീക്ഷേത്രത്തിൽ ചുറ്റമ്പലം-നാലമ്പലം - ബലിക്കൽപ്പുര എന്നിവയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടു. ഇന്നലെ രാവിലെ നടന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി ശിലാസ്ഥാപനം നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ഉപദേശക സമിതി സെക്രട്ടറി വി.രാമചന്ദ്രക്കുറുപ്പ്, വൈസ് പ്രസിഡന്റ് സരസൻ , എക്സിക്യൂട്ടീവ് എൻജിനിയർ എസ്. വിജയ മോഹനൻ, സബ്ഗ്രൂപ്പ് ഓഫീസർ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.